പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട് ജില്ലകളുടെയും മധ്യഭാഗം എന്ന നിലയിൽ പുനലൂരാണ് കോടതി സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.കൊല്ലത്തും, കൊട്ടാരക്കരയിലും കോടതിക്ക് വേണ്ട കെട്ടിടം സ്വന്തമായില്ല. എന്നാൽ പുനലൂരിൽ ജുഡീഷ്യറിയുടെ കെട്ടിടം തന്നെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എല്ലാസൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് പുനലൂരിൽ തന്നെ കോടതി സ്ഥാപിക്കാൻ സർക്കാരും, ജുഡീഷ്യറിയും തയാറാകണമെന്ന് പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. ജെറോം, സെക്രട്ടറി അഡ്വ. പി.ബി. അനിൽമോൻ, വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഷിബു എന്നിവർ ആവശ്യപ്പെട്ടു.
Related News
സർക്കാർ ഭൂമി പതിച്ചു നൽകാൻ അണിയറയിൽ നീക്കം.സഹകരണമില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
കൊല്ലം :തെക്കുംഭാഗം പള്ളിക്കോടി പാലം ,അപ്രോച്ച് റോഡ്, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി, ജെങ്കാർജെട്ടി, കടത്ത് കടവ് ,പഞ്ചായത്ത് വക കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കോടി മുനമ്പിലേ ജലഗതാഗത…
“പിറ്റിഎ യോഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് മർദ്ദനം: യുവാവ് അറസ്റ്റിൽ”
പത്തനംതിട്ട: സ്കൂൾ പിറ്റിഎ യേഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് നേരെ കൈയ്യേറ്റവും ആക്രോശവും.മലയാലപ്പുഴ കെ എം പി എൽ പി എ സി ലെ പ്രഥമധ്യാപിക ഗീതാ രാജുവിന് നേരെയാണ്…
നരേന്ദ്രമോദിയാകാന് ഉണ്ണി മുകുന്ദന്’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം
മാവന്ദേ മൂവിയുടെ ബാനറിൽ ക്രാന്തികുമാർച്ച് സംവിധാനം ചെയ്യുന്ന “മാ വന്ദേ” എന്ന സിനിമയിൽഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ വേഷം ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന വിവരം തന്റെ…
