വലപ്പാട്: മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് കൊല്ലം കുരീപ്പുഴ കൊച്ചുകുഴിക്കനാത്ത് വസന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയത്,വസന്ത് വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വസന്തിന്റെ എൻ ആർ ഐ അക്കൗണ്ട് ഉപയോഗപ്പെടുത്തി തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കുഴൽപ്പന ഇടപാടുകൾ ഉപയോഗിച്ചുവെന്നും പോലീസ് കരുതുന്നു. അതിനിടെ ധന്യ മോഹൻറെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും
Related News
കേരളം എത്ര സുന്ദരം എത്ര മനോഹരം…..
ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ വടക്കേ ഇന്ത്യയിൽ മുസ്ലീംങ്ങൾ പീഡിപ്പിക്കപ്പെടുന്നു.ലോകത്ത് ജാതിയുടേയും മതത്തിൻ്റേയും പേരിൽ മനുഷ്യൻ പീഡിപ്പിക്കപ്പെടുന്നത് ചെറുതല്ല. സ്വന്തം ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടുപോകാൻ മനുഷ്യന് കഴിയാതെ…
മൂത്രപ്പുരതർക്കം; ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം
ശാസ്താംകോട്ട: ഹയർ സെക്കൻഡറി സ്കൂളിൽ കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ്…
“യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ “
യുവാവിനെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ രാഹുല്‍ നിവാസില്‍ രഘുനാഥന് പിള്ള മകന് രാഹുല്‍(30), തൃക്കടവൂര്‍ കുരീപ്പുഴ ആക്കല്‍…
