പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അടുത്ത് കരാട്ടെ പരിശീലിക്കാൻ എത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആണ് ഇയാൾ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഈ കാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയും ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പീഡനത്തെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ പ്രകടമായതിനെ തുടർന്ന് സംശയം തോന്നി രക്ഷകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയായ രതീഷ് മൈസുരിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഇയാളെ നിരീക്ഷിക്കുകയും ട്രെയിൻ മാർഗം കൊല്ലത്തേക്ക് എത്തിയ പ്രതിയെ കായംകുളത്ത് നിന്നും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയും ചെയ്യ്തു. ചവറ പോലീസ് ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, എസ്.സി.പി.ഓ മാരായ മനീഷ്, അനിൽകുമാർ, സി.പി.ഒ മാരായ ശ്യാം, വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
Related News
“ഗുഡ് മോർണിങ്’ ഒഴിവാക്കാൻ ഹരിയാന; ഇനി ‘ജയ് ഹിന്ദ്’ മതി: ദേശസ്നേഹം വളർത്തുക ലക്ഷ്യം”
ചണ്ഡിഗഡ്∙ എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇനി ഗുഡ് മോണിങ്ങിനു പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാൽ…
“മാഫിയകൾ സി.പി.എം-നെ കീഴടക്കി: ചെറിയാൻ ഫിലിപ്പ്”
കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകൾ സി.പി.എം നെ കീഴടക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നത്. മാഫിയകൾ…
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് – കര്‍ശന നടപടികള്‍ സ്വീകരിക്കണം – ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ ക്യാമ്പ്.
സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് അടിയന്തിരമായ…
