വടകര : കെ.കെ രമയുടെ മൊഴിയെടുത്ത എ.എസ് ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ മൊഴി എടുത്തത്. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ് ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് ഒരു സ്ഥലംമാറ്റവും കിട്ടി.ടി.പി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ രജീഷ്,അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്. 20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ സർക്കാർ ഇങ്ങനെ ഒരു നീക്കം നടത്തിയത്. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സർക്കാർ സ്വീകരിച്ചിരുന്നു
Related News
ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്റെ മൃതദേഹവും കണ്ടെത്തി.
വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്റെ മൃതദേഹവും കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം…
നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം:നെല്ല് സംഭരണത്തിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ…
“ഗോകുലം മൂവീസിൻ്റെ : ഭ. ഭ. ബ. “
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…