“മാഫിയകൾ സി.പി.എം-നെ കീഴടക്കി: ചെറിയാൻ ഫിലിപ്പ്”

കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകൾ സി.പി.എം നെ കീഴടക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നത്.

മാഫിയകൾ തമ്മിലുള്ള മത്സരത്തിന്റെ പോർവിളികളാണ് സി.പി.എം ജില്ലാ കമ്മറ്റി യോഗങ്ങളിൽ മുഴങ്ങുന്നത്. സി.പി.എം പ്രാദേശിക ഘടകങ്ങളിൽ പലതും ക്വട്ടേഷൻ സംഘങ്ങളാണ്. ചെങ്കൊടി കണ്ടാൽ ജനങ്ങൾക്ക് പേടിക്കേണ്ട അവസ്ഥ.

സി.പി.എം.നേതാക്കളുടെ മക്കളും ഡി.വൈ.എഫ്. ഐ, എസ്.എഫ്.ഐ നേതാക്കളുമാണ് മാഫിയ തലവന്മാർ. സ്വർണ്ണ കടത്ത്, ലഹരി മരുന്നു വില്പന, റിയൽ എസ്റ്റേറ്റ് കച്ചവടം, ഗുണ്ടാ പ്രവർത്തനം എന്നിവയാണ് ഇവരുടെ ആദായകരമായ തൊഴിൽ.

സൈബർ ഗുണ്ടായിസം ഉപയോഗിച്ചാണ് പ്രതിയോഗികളെ ഇവർ വീഴ്ത്തുന്നത്. ഫേസ്ബുക്കിലെ കാഫിർ പ്രയോഗ വ്യാജ നിർമ്മിതിയുടെ ഉപജ്ഞാതാവ് ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *