തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സജീവന് മകന് സനല്‍ കണ്ണന് എന്ന സനല്‍കുമാര്‍ (28) ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാളും മുന്‍പ് അറസ്റ്റിലായ അന്‍സാരിയും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജില്‍ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നില്‍ക്കുകയായിരുന്ന ഷംനാദിന്റെ കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം അന്‍സാരിയും സനല്‍കുമാറും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ പ്രതികള്‍ ഷംനാദിന്റെ ഇരുകൈകളിലും വലത് കാല് മുട്ടിലും വെട്ടുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കല്പ്പിക്കുകയും ചെയ്യ്തിരുന്നു. ഷംനാദിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ,് ഒളിവില്‍ പോയ സനല്‍കുമാറിനെ തെക്കുംഭാഗം അതിസാഹസികമായാണ് കണ്ണൂരില്‍ നിന്നും പിടികൂടിയത്. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ അനീഷ്, ഹരീഷ്, അഫ്സല് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
അധികാരപരിധി വിഷയം – കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം.
കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ സമരങ്ങളും നടത്താൻ കൊല്ലം…
“ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം”
കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (06-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.…
“ഹാൽ : കോഴിക്കോട്ട് പുരോഗമിക്കുന്നു”
യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. .ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം…