തെക്കുംഭാഗം; ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പിന്‍തിരിപ്പിക്കാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. തേവലക്കര, കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതില്‍, പ്രകാശന് മകന് ബിജു (21) ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ മാസം പത്താം തീയതി വെളുപ്പിന് തുമ്പകുളം ക്ഷേത്ര ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇന്‍സ്പെക്ടര്‍ മണിലാലിനേയും സംഘത്തെയും പ്രതി ചീത്തവിളിക്കുകയും തറയില്‍ കിടന്ന പാറകല്ല് എടുത്ത് മണിലാലിന്റെ മുഖത്ത് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തേക്ക് എത്തിയ തെക്കുംഭാഗം ഇന്‍സ്പെക്ടറെ പ്രതി കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇയാള്‍ക്കും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ അനീഷ്, ഹരീഷ്, അഫ്സല് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം; ഫയർ ഓഫീസർക്ക് മർദനമേറ്റു,
മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം. ഫയർ ഓഫീസർ ഇസ്മയിൽ ഖാന് മർദനമേറ്റതിനൊപ്പം ഫയർ സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ച്…
ജീവനക്കാരൻ്റെ ജനാധിപത്യ സംരക്ഷണം ഇല്ലാതാക്കുന്ന നടപടി.
ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്ട്രേറ്റീവ്…
യു ടൂബ് സിഇഒ സൂസൻ വൊജിസ്കി വിടവാങ്ങി.
സ്റ്റാൻഫോർഡിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലോകത്തിനു മുന്നിൽ അവരുടെ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. അതായിരുന്നു ഗൂഗിളുമായുള്ള സൂസന്റെ…
