കൊട്ടാരക്കര: ഒൻപത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വേണു മകൻ 36 വയസുള്ള ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണുവിനെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി ശ്രീമതി. അഞ്ജു മീരാ ബിർള 43 വർഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷിച്ചത്. 2021 ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിലേക്ക് 28 .06 .2022 തീയതി കടക്കൽ പോലീസ് ഇൻസ്പെക്ടർ പി.എസ് രാജേഷ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചിട്ടുള്ള കേസാണിത്. ടി കേസിൽ 2021 ഏപ്രിൽ മാസത്തിൽ അതിജീവത വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന സമയം പ്രതി പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.
Related News
“ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു”
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന…
“ഹാൽ : കോഴിക്കോട്ട് പുരോഗമിക്കുന്നു”
യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. .ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം…
മറിയക്കുട്ടിക്ക് വീടൊരുങ്ങി; താക്കോല്‍ദാനം 12 ന് കെ.സുധാകരന് എംപി നിര്‍വഹിക്കും.
അടിമാലി:ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരില്‍ സിപിഎം അധിക്ഷേപിച്ച ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ജൂലൈ 12 ന്…
