മധ്യവയസ്ക്കനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് വില്ലേജില്‍, തൃക്കുന്നപുഴ തെക്ക്, പുത്തന്‍പുര കിഴക്കതില്‍ സുരേഷ് കുമാര്‍ മകന് അമല്‍ (19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കല്ലേലിഭാഗത്തുള്ള രാജുവുമായി പ്രതികള്‍ക്കുള്ള മുന്‍വിരോധത്താല്‍ ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അമല്‍, കട്ട ഉപയോഗിച്ച് വീടിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഇത് കണ്ട് പുറത്തേക്ക് ഇറങ്ങി വന്ന രാജുവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കി. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍ എസ് ഐ ഷെമീര്‍, ഷാജിമോന്‍ എ.എസ്.ഐ തമ്പി, എസ്.സി.പി.ഒ ഹാഷിം, ഷിഹാബ്, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
“പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ”
ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും…
“മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം”
കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 08-07-2024: കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ…
എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആനയടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.
ശാസ്താംകോട്ട:എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ{,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ…
