വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്ടര്‍ എന്‍ ദേവീദാസിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എയുടെ സാന്നിധ്യത്തിലായിരുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത്് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
ഇതു കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന 17,000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി കലക്ടര്‍ക്ക് കൈമാറി.