“സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍”

സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കൊറ്റംകര ചിറവയല്‍ കുറ്റിവിളവീട്ടില്‍ ദിലീപ് മകന്‍ അല്‍ത്താഫ്(24), തെറ്റിച്ചിറ എസ്.വി നിവാസില്‍ സുധാകരപിള്ള മകന്‍ വിനീത്(30) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയത്തില്‍ ഗുരുമന്ദിരത്തിന് സമീപം റോഡില്‍ വച്ചിരുന്ന പ്രതികളുടെ സ്‌കുട്ടര്‍, സ്‌കൂള്‍ ബസ് പോകാനായി വാഹനം ഓടിച്ച് വന്ന മുഹളാര്‍കോയ മാറ്റിവച്ചതില്‍ പ്രകോപിതാരായി ഇവര്‍ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ട് അക്രമിച്ചതില്‍ കഴുത്തിനും മുതുകത്തും പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് പ്രതികളെ പിടകൂടുകയായിരുന്നു. ഇരുവരും കിളികൊല്ലൂര്‍, ഇരവിപുരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മേഷണകേസുകളിലും പ്രതികളാണ്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ് ഐ ശശി, എഎസ്‌ഐ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *