” 46 വർഷം കഠിന തടവും 30,000 രൂപ പിഴയും”

കൊട്ടാരക്കര: പതിനഞ്ചു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇളമാട് വില്ലേജിൽ ഇടത്തറപ്പണ മുറിയിൽ കൊല്ലുകോണം എന്ന സ്ഥലത്ത് അഭിരാജ് ഭവനിൽ രാജു മകൻ 30 വയസുള്ള കണ്ണൻ എന്ന് വിളിക്കുന്ന അഭിരാജിനെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി ശ്രീമതി. അഞ്ജു മീരാ ബിർള 46 വർഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിൽ നടന്ന സംഭവത്തിലേക്ക് 05.08.2022 തീയതി ചടയമംഗലം പോലീസ് ഇൻസ്പെക്ടർ വി ബിജു, FIR രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു അന്ന് കൊട്ടാരക്കര DySP ആയിരുന്ന ജി.ഡി വിജയകുമാർ അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചിട്ടുള്ള കേസാണിത്. ടി കേസിൽ പ്രതി അതിജീവതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു . പ്രോസിക്ക്യൂഷന്‌ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *