അഹമ്മദാബാദ്:ചിലപ്പോൾ ചെറിയ കാര്യങ്ങൾ വലിയ ദുരന്തങ്ങളിൽ നിന്ന് നമ്മളെ രക്ഷിച്ചേക്കാം. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് കാരണം ലണ്ടനിലേക്കുള്ള വിമാനം കയറാൻ അഹമ്മദാബാദ് എയർപോട്ടിൽ പത്ത് മിനിറ്റ് വൈകിയെത്തിയ ഭൂമി ചൗഹാനെ ഭാഗ്യം തുണച്ചു. വിമാനം റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ തയ്യാറെടുക്കുക ആയിരുന്നതിനാൽ അവളെ വിമാനത്തിൽ കയറാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഉച്ചയ്ക്ക് 1.30 ഓടെ അവൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങി. ആ വിമാനം 1.38-ന് പറന്നുയർന്നു. ശേഷം തകർന്നു
വീണു..
