ഒരു സർക്കാർ ഉദ്വോഗസ്ഥൻ എങ്ങനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകും .അത് തെറ്റാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ട്. 56 ലാണ് സ്റ്റേറ്റ് വരുന്നത്. 50 ലാണ് നിയമം ഉണ്ടാകുന്നത്. ദേവസ്വം ഒരിക്കലും ഗവൺമെന്റ്മായി ചേരരുത് എന്നാണ് 50 ലെ നിയമം.ഏതൊരു ഹിന്ദുവിനും ഇത് ചോദ്യം ചെയ്യാം.ഭരണഘടന വായിക്കുന്ന ഒരാൾക്ക് സർക്കാരും കോടതിയും എന്താണെന്ന് അറിയാം.വിരമിച്ച് 13 വർഷമായിട്ടും ഇപ്പോഴും അദ്ദേഹം ഇപ്പോഴും പലതിലും തുടരുന്നു.ഒരു ദിവസം നാo എത്ര അനിതീ കാണുന്നു നാം എല്ലാത്തിനും കോടതിയിൽ പോകുന്നുണ്ടോ?പ്രമാണിമാർക്ക് യോഗ്യത വേണ്ട, നിയമം അതിന് അനുവദിക്കുമോ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ അയി കെ ജയകുമാറിനെ നിയമിച്ചു. അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളത് ആരെങ്കിലും ചോദ്യം ചെയ്തോ. മലയാളം ബിരുദമുണ്ടോ, പാട്ട് എഴുതിയാൽ മതിയോ,അങ്ങനെയെങ്കിൽ പാട്ടെഴുത്തുകാർ വേറെയുണ്ടല്ലോഅവരെ ആക്കിക്കൂടെ.സർക്കാരിന്ടെമ്പിൾ മാറ്റേഴ്സ് കൈകാര്യം ചെയ്യാൻ കഴിയില്ല.ഐഎം ജി യുടെ ഫുൾ ടൈം ഡയറക്ടർ എങ്ങനെ ദേവസ്വം ബോർഡ് യോഗത്തിൽ പങ്കെടുക്കുന്നു. ലീവെടുത്തോ.ഞാൻ 27 വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് എന്റെ പേരിൽ അഴിമതിയുണ്ടോ ഞാൻ തെറ്റു ചെയ്തോ. എനിക്ക് എന്റെ കേഡറിൽ ജോലി ചെയ്യാൻ എനിക്ക് കഴിയുന്നില്ല. ഇതാണ് അവസ്ഥ.ഇപ്പോൾ ഇരിക്കുന്ന ചീഫ് സെക്രട്ടറി വേണ്ട, പഴയ ഒരാൾ ഉണ്ട് അദ്ദേഹത്തെ നമുക്ക് സെക്രട്ടറി ആക്കാം ഇത് വന്നു കൂടായ്കയില്ല. എന്ന് സർക്കാർ തീരുമാനിക്കുന്നു. ഒന്നാലോചിച്ചു നോക്കു. ഇത് നടന്നു. ഉത്തര പ്രദേശിൽ മായവതി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചീഫ് സെക്രട്ടറിക്കു മുകളിൽ ക്യാബിനറ്റ് സെക്രട്ടറിയെ നിയമിച്ചു. പ്ലസ് റ്റു യോഗ്യതയുള്ള ഒരാളെ നിയമി നിയമിച്ചു.ഭരണഘടന എല്ലാവർക്കും ബാധകമാണ് അശോക് ആവർത്തിച്ചു. നിയമം പാലിക്കാൻ എക്സിക്യൂട്ടീവിന് എന്തുകൊണ്ട് കഴിയുന്നില്ല. ബി അശോക് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മല്ലയുദ്ധം നടത്തി പോകണോ, ഒരു മണ്ണിരയായി പോകണോ. അത് ചിന്തിക്കണം. ഉമ്മൻ ചാണ്ടി സാറിനോടും ഞാൻ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിവിൽ സർവീസിന്റേയും സിവിൽ സർവന്റിന്റേയും അവകാശങ്ങൾ ധ്വംസിക്കരുത്.
