ഇടുക്കി: പ്രണയം വിവാഹമായി മാറാതെ തേപ്പ് നടത്തിപ്പോകുമ്പോൾ പ്രണയ നഷ്ടം കാമുകനും കാമുകിക്കും ഉണ്ടാകും. പ്രണയിച്ച് വിവാഹം കഴിച്ചാലോ കുടുംബം സന്തോഷകരമാകും കൂടുതൽ പേരും അങ്ങനെ ജീവിക്കുന്നവരുമുണ്ട്. കോതമംഗലത്ത് നടന്ന സംഭവംഞ്ഞെട്ടിക്കുന്നതാണ്.ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയതോടെ അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ. ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത്(32) ഭാര്യ ശ്രീക്കുട്ടി(26) എന്നിവരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി ജീവനൊടുക്കിയത്. അതിന് പിന്നാലെയാണ് അജിത്തും ആത്മഹത്യചെയ്തത്.തലക്കോട് പുത്തൻകുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.
