ടോക്കിയോ: ഈ മണിക്കൂറുകളിൽ പോലും ജപ്പാനിലെ ജനങ്ങൾ ഭീതിയിലാണ്.2011 മാർച്ചിലെ സുനാമിയെക്കുറിച്ച് കൃത്യമായി പ്രവചിച്ചതുo പ്രവചനം സത്യമായതുമാണ് ജപ്പാനെ ഭീതിയുടെ മുൾമുനയിൽ നിൽക്കുന്നത്,’വതാഷി ഗ മിത മിറായി’ എന്ന മാംഗയുടെ രചയിതാവായ റിയോ തത്സുകി ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.2011ലെ തോഹോകു ഭൂകമ്പത്തിനും സുനാമിക്കും ശേഷം”2011 മാർച്ചിലെ വലിയ ദുരന്തം” എന്നാണ് പുതിയ മാംഗയുടെ കവർ പേജിൽ എഴുതിയിരുന്നത്. ഇത് അവരെ കൂടുതൽ പ്രശസ്തിയിലേക്ക് എത്തിച്ചു. ഈ പ്രവചനം സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. ശാസ്ത്രജ്ഞരും അധികാരികളും ഇത്തരം പ്രവചനങ്ങൾക്ക് ശാസ്ത്രീയപരമായ അടിസ്ഥാനമില്ലെന്ന് പറയുമ്പോഴും പലരും ഇതിനെ ഗൗരവമായാണ് കാണുന്നത്.
2025 ജൂലൈ 5ജപ്പാന് നിർണ്ണായകം. വൈറലായി റിയോ തത്സുകിയുടെ വാക്കുകൾ.
