കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവേഷണ ഡവലപ്പ്മെൻ്റ് കമ്പനിയായ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
ഇതനുസരിച്ച് കമ്പനിയിൽ നിന്നുള്ള വിദഗ്ദ്ധരുടെ മാർഗനിർദേശങ്ങൾ കോളേജിലെ ഗവൺമെൻ്റ് എയ്ഡഡ് ഇൻ്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മെഷീൻ ലേണിംഗ് വിദ്യാർത്ഥികൾക്ക് ലഭിക്കും. കമ്പനി പ്രതിനിധികളായി സി.ഇ.ഒ. യദുകൃഷ്ണ എം എ യും കോഫൗണ്ടറും സി.എം.ഒയുമായ തൻവീർ ഇസ്ലാം, കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , വകുപ്പ് മേധാവി ഡോ. ജോൺ റ്റി. എബ്രഹാം, കോർഡിനേറ്റർ ദേവിക ഡി എന്നിവർ പങ്കെടുത്തു.
ധാരണാപത്രം ഒപ്പുവെച്ചു.
