തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾബിനോയ് വിശ്വം.

തിരുവനന്തപുരം:വികസനം മുന്നിൽ കണ്ട് ഏറെ പ്രതീക്ഷയോടെ 2007 ഡിസംബറിൽ കേന്ദ്ര ഗവൺമെൻ്റിന് കൈമാറിയ തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ മൂലമാണെന്ന് ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ (AITUC) പ്രസിഡണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു. കേരളാ പൊതുമേഖല സ്ഥാപനമായ കെൽടെക്കിൻ്റെ തിരുവനന്തപുരം ഏയർപ്പോർട്ടിനടുത്തുള്ള 15.75 ഏക്കർ ഭൂമിയും ആധുനിക രീതിയിലുള്ള വ്യവസായ ശാലയും വികസനം മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് 2007 ൽ പ്രതിരോധ വകുപ്പിൻ്റെ മിസൈൽ നിർമ്മാണ കമ്പനിയായ ബ്രഹ്മോസ് ഏറോസ്പെയിസിന് സംസ്ഥാന സർക്കാർ ഒരു രൂപ വിലയിട്ട് നൽകിയത്. 2008 ജനവരി മുതൽ ബ്രഹ്മോസ് ഏറോ സ്പെയിസ് തിരുവനന്തപുരം ലിമിറ്റഡ് (BATL) എന്ന സബ്സിഡിയറി കമ്പനിയാക്കി പ്രവർത്തനം ആരംഭിച്ച ബ്രഹ്മോസ് ഇന്നേവരെ ഈ ഭൂമിയിൽ യാതൊരു വികസനവും നടത്തിയിട്ടില്ല.

ഹൈദ്രബാദിലും നാഗപുരിലും ഇപ്പോൾ ലക്നൗവിലും നേരിട്ടുള്ള സ്ഥാപനം നിർമ്മിച്ചുപ്പോൾ ഒരു രൂപ മുതൽമുടക്ക് ഇല്ലാതെ തിരുവനന്തപുരം ലഭിച്ചപ്പോൾ സബ്സിഡയറി കമ്പനിയാക്കിയത് തന്നെ വികസനം നടത്താതിരിക്കുവാനാണ്. സ്വന്തം സ്ഥാപനമായിട്ട് പോലും തിരുവനന്തപുരം ബ്രഹ്മോസിന് ഓർഡറുകൾ ലഭിക്കണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളുമായി ടെണ്ടറിൽ മത്സസരിച്ച് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്ക് ശ്വാരണ്ടിയും നൽകണമെന്ന അവസ്ഥയാണ് എന്നും ബിനോയ്‌ വിശ്വം കുറ്റപ്പെടുത്തി.

3 വർഷം കൊണ്ട് പൂർണ്ണസജ്ജമായ മിസൈൽ നിർമ്മാണവും 1000 കോടി രൂപയിലധികം മുതൽ മുടക്കും ഉത്ഘാടന സമയത്ത് മുഖ്യമന്ത്രിയുടെയും രാജ്യരക്ഷാ മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ബ്രഹ്മോസ് മാനേജിങ് ഡയറക്ടർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതിൽ നിന്നെല്ലാം കേന്ദ്ര ഗവൺമെൻ്റ് മനപൂർവ്വം തിരുവനന്തപുരത്തെ അവഗണിക്കുകയാണന്ന് വ്യക്തമാണ്.
കേന്ദ്ര ഗവൺമെൻ്റ് ബ്രഹ്മോസ് മിസൈലിൻ്റെ ഇന്നത്തെ പ്രധാന്യം മനസിലാക്കി ഇനിയെങ്കിലും ത്വരിത ഗതിയിലുള്ള വികസനം നടപ്പിലാക്കണമെന്നും സംസ്ഥാന സർക്കാർ വേണ്ടത്ര സമ്മർദ്ദം ചെലുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *