തിരുവനന്തപുരം: ജനങ്ങളെ മറന്നുകൊണ്ട് സിവില്‍ സര്‍വീസ് മേഖലയ്ക്ക് നില നില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളെ മാനിച്ച് അവരുടെ അവകാശങ്ങള്‍ തങ്ങളുടെ ഔദാര്യമെന്ന ചിന്ത വെടിഞ്ഞ് സര്‍വ്വീസ് മേഖല ജനങ്ങോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ തയ്യാറാകണമെന്ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയതുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സര്‍വീസ് മേഖലയെ ജനപക്ഷമാക്കി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷ സംഘടകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. വിരമിച്ച നേതാക്കളായ മുന്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, മുന്‍ സംസ്ഥാന ട്രഷറര്‍ പി.എസ് സന്തോഷ്‌കുമാര്‍, മുന്‍ സംസ്ഥാന സെക്രട്ടറി എം.എം നജീം, മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, പി.ഹരീന്ദ്രനാഥ് മുന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.എം.സജീന്ദ്രന്‍, എസ്.കൃഷ്ണകുമാരി, കെ.വി രവീന്ദ്രന്‍, പി.കെ.അബ്ദുള്‍ മനാഫ്, കെ.എ.പ്രേംജിത്ത് എന്നിവര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ബിനോയ് വിശ്വം കൈമാറി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍, സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സി.ആര്‍.ജോസ് പ്രകാശ് (എ.ഐ.എസ്.ജി.ഇ.സി), എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.വി ശശിധരന്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, മുന്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍, എ.നിസാറുദ്ദീന്‍ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍), എസ്.സുധികുമാര്‍, (കെ.എസ്.എസ്.എ), വി.വിനോദ് (കെ.എല്‍.എസ്.എസ്.എഫ്), ഡോ.എഫ്.വില്‍സണ്‍ (എ.കെ.എസ്.ടി.യു), ഡോ.ബിനു പ്രശാന്ത് (കെ.ജി.ഒ.എഫ്), എസ്.സുധികുമാര്‍ (കെ.എസ്.എസ്.എ), വിനോദ്.വി ( കെ.എല്‍.എസ്.എസ്.എഫ്), പ്രൊഫ.റ്റി.ജി.ഹരികുമാര്‍ (പി.എഫ്.സി.റ്റി), എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എം.എസ് സുഗൈതകുമാരി നന്ദി രേഖപ്പെടുത്തി.
സര്‍വീസ് മേഖല ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുത് -ബിനോയ് വിശ്വം
