തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ .ബി (27) ആണ് ചേർത്തല കുത്തിയതോട് പോലീസിൻ്റെ
പിടിയിലായത്.കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്ന് 2,55,000 രൂപ അക്കൗണ്ട് വഴി വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന പരാതിയിലാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുത്തിയതോട് ഇൻസ്പെക്ടർ
അജയ് മോഹൻഎസ്.ഐരാജീവ്,സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്,വിജേഷ്, വൈശാഖൻ,നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്.ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വിമാന ടിക്കറ്റ് വേണമെങ്കിൽ പെട്ടെന്ന് തരപ്പെടുത്തി തരാം. കണ്ടാലും വി.ഐ പി ലുക്ക് തന്നെ പക്ഷേ പണം വാങ്ങിക്കഴിഞ്ഞാൽ ആൾ സ്ഥലം വിടും.
