കണ്ണൂർ-എറണാകുളം ഇൻ്റെർസിറ്റി എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടണമെന്ന് യാത്രക്കാരുടെ ആവശ്യം ചർച്ചയാകുന്നു.

കണ്ണൂർ:എറണാകുളത്ത് നിന്ന് രാവിലെ 6 ന് പുറപ്പെടുന്ന ഇൻ്റെർസിറ്റി എക്സ്പ്രസ് ട്രൈയിനിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആലപ്പുഴ വരെ ട്രൈയിൻ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കണ്ണൂരിൽ നിന്ന് തീവണ്ടി വൈകിട്ട് 3 ന് യാത്ര തുടരുകയും 8.30 ന് എറണാകുളത്ത് അവസാനിക്കുകയും ചെയ്യും. അതിനു ശേഷം രണ്ട് മണിക്കൂറോളം തീവണ്ടി കുറവാണ് ആലപ്പുഴ വഴിയും കോട്ടയം വഴിയും. എറണാകുളത്ത് എത്തുന്ന യാത്രക്കാർക്ക് പിന്നെയുള്ള ആശ്രയം ബസ്സ് സർവീസ്മാത്രമാണ്. റോഡിൻ്റെ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ ബസ് യാത്ര വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലപ്പോഴും കൃത്യസമയത്ത് എത്താൻ കഴിയില്ല. സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഈ കാര്യത്തിൽ പ്രയാസം അനുഭവിക്കുന്നത്. ഒന്നുകിൽ 8.10 ന് പുറപ്പെടുന്ന മെമു സർവീസ് സമയം നീട്ടുകയോ അല്ലെങ്കിൽ കണക്ഷൻ ട്രെയിനായി മാറ്റിയാൻ യാത്ര ബുദ്ധിമുട്ട് കുറയുമെന്ന് യാത്രക്കാരുടെ ആവശ്യം. റയിൽവേ അധികാരികൾ ഈ കാര്യത്തിൽ അടിയന്തിര ശ്രദ്ധ ഉണ്ടാകണം എന്ന് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *