വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷവും SSLC, +2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു.
2025 ജൂൺ 30 ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ (സി പി ഐ ഓഫീസ് ഹാൾ) വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ വെച്ച് ഇരട്ടക്കുളങ്ങര ഡിവിഷനിൽ നിന്ന് SSLC, +2 വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കും. അതോടൊപ്പം ടി.എൻ.നമ്പൂതിരി സ്മാരക പുരസ്കാരം നേടിയ നാടക പ്രവർത്തകനും പാട്ടബാക്കി നാടകത്തിൻ്റെ സംവിധായകനുമായ ബാബു വൈലത്തൂരിനെ ആദരിക്കും.
നഗരസഭാ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ, കൗൺസിലർ സരിതാ ദീപൻ, നാടകകൃത്ത് ജോൺസൻ പോണല്ലൂർ എന്നിവർ പരിപാടിയിൽ സംസാരിക്കും.