നാട്ടിക എം എൽ എ സി സി മുകുന്ദനെ വിമർശിക്കുമ്പോൾ സന്ദീപ് വാര്യാർ കാണുന്നിടത്തല്ല സി. സി മുകുന്ദൻ.

തൃശൂർ: നാട്ടിക എം എൽ എ സി. സി മുകുന്ദനെ വിമർശിക്കാം. അദ്ദേഹം പത്രക്കാരെ വിളിച്ചു വരുത്തിയല്ല തൻ്റെ അനുഭവം കാണിച്ചത്. ആരോ പറഞ്ഞു വന്ന പത്രക്കാരോട് ഒരു തുറന്നു പറച്ചിൽ നടത്തി എന്നു മാത്രം. എംഎൽഎയുടെ വീടിൻ്റെ ഓട് മാറ്റാൻ കഴിവില്ലാത്ത എം എൽ എ യ്ക്ക് എങ്ങനെ പൊട്ടി പൊളിഞ്ഞ റോഡുകൾ നന്നാക്കാൻ കഴിയും എന്ന സന്ദീപ് വാര്യരുടെ ചോദ്യം. എം.എൻ എ യുടെ വീട്ട് സ്വത്ത് എടുത്തല്ലല്ലോ റോഡുപണി നടത്തുന്നത് എന്ന കാര്യം ഓർമ്മിക്കുക.അലവൻസ് മാസത്തിൽ കിട്ടുന്നത് 50000 രൂപയാണെന്നും വാഹനത്തിന്റെ ലോൺ അടവ്, ക്വാർട്ടേഴ്സ് റെന്റ് 18265 രൂപയാണെന്നും പാർട്ടി അലവൻസ് 3000, ക്യാമ്പ് ഓഫീസ് റെന്റ്, 7000, ഓഫീസ് വൈദ്യുതി ചാർജ് 1500, എന്നിങ്ങനെ പോകുന്നു കണക്ക്. എംഎൽഎയുടെ ദൈനംദിനം ചെലവുകൾക്കായി ഉപയോഗിക്കാൻ ഒരു മാസം കഴിയുന്നത് 20,235 രൂപയാണെന്നും കണക്ക് നിരത്തി സി.സി മുകുന്ദൻ പറയുന്നു.സന്ദീപ് വാര്യർപറയുന്നതോനിയമസഭാ സാമാജികന് പ്രതിമാസം ഒന്നര ലക്ഷം രൂപയോളം ലഭിക്കുo.ഒരു സമാജികന് ഒന്നര ലക്ഷമല്ല ചിലപ്പോൾ കോടികൾ കിട്ടും. എല്ലാവരേയും അത്തരക്കാരായി കാണരുത്. തൻ്റെ ജീവിത സത്യം തുറന്ന പുസ്തകമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ച എം എൽ എ യെ കുറ്റപ്പെടുത്തുന്നതിന് മുൻപ് ഈ തുറന്നു പറച്ചിൽ എത്രപേർക്ക് കഴിയും എന്ന വിമർശനമുന്നയിക്കാൻ സന്ദീപ് വാര്യർക്ക് കഴിയട്ടെ