ഓടിക്കൊണ്ടിരുന്നട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു.

വർക്കല: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു’ കൊല്ലത്തു നിന്നും വിട്ട കേരള എക്സ്പ്രസ് വർക്കലയിൽ നിർത്തി തുടർന്ന് യാത്ര തുടർന്നപ്പോൾ വനിതകളുടെ ബോഗിയിൽ ചാടിക്കയറി തള്ളിയിട്ടു. വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ആർപിഎഫ് കൊച്ചുവേളിയിൽ നിന്നും പിടികൂടി. യുവതി തിരുവനന്തപുരം സ്വദേശിയാണ്. പ്രതി തിരുവനന്തപുരം പനച്ചിമൂട് സ്വദേശി സുരേഷ് (50)ആണ് പിടിയിലായത്. യുവതിയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആലുവയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. യുവതിക്ക് 19 വയസ്സ് പ്രായമുണ്ട്. യുവതിയെ ചവിട്ടി തള്ളി പുറത്തേക്കിടുകയായിരുന്നു എന്ന് സഹയാത്രികർ പറഞ്ഞു . അബോധാവസ്ഥയിൽ ട്രാക്കിന് സമീപം കിടന്ന യുവതിയെ അതുവഴി വന്ന മെമു ട്രെയിനിലെ ജീവനക്കാരാണ് യുവതിയെ വർക്കലയിൽ എത്തിച്ചത്.കൂടെ ഉണ്ടായിരുന്ന കുട്ടിയിൽ കുട്ടിയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിന് അറിയാനായത്. അവരെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്
പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.