തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2025 ജൂലൈ 21 ന് അവസാനിക്കുകയാണ്. പന്ത്രണ്ടായിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞ മെയ് മാസം 31 ന് മാത്രം സര്‍വീസില്‍ നിന്നും വിരമിച്ചത്. വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്ത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ജോയിന്റ് കൗണ്‍സില്‍ മുന്‍കൈ എടുത്ത് നടത്തി വരികയാണ്. അതുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ഹെല്‍പ്പ് ഡെസ്‌കിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 3 ന് ഉച്ചയ്ക്ക് 1 മണിക്ക് ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലകളിലും ഇന്ന് മുതല്‍ ഹെല്‍പ്പ്‌ഡെസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിക്കും. വിവിധങ്ങളായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇതൊരറിയിപ്പായി കണ്ട് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും അറിയിച്ചു.
റാങ്ക് ഹോള്‍ഡേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഇന്ന്
