ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സർക്കാരും പിന്നോട്ടില്ല, ആശാ പ്രവർത്തകരും പിന്നോട്ടില്ല, മുന്നോട്ട്.

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ ഉദ്ദേശിക്കുന്നത്,നൂറു ദിനം പിന്നിടുമ്പോൾ അവരും ആവേശത്തിലാണ് സർക്കാർ ആഘോഷങ്ങളുമായി മുന്നോട്ട്.ആശ പ്രവര്‍ത്തകരുടെ സമരം  സമരവേദിയില്‍ പ്രതിഷേധപ്പന്തങ്ങള്‍ ഉയരും
സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നത്.ഓണറേറിയം വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം.100 ദിവസം പൂര്‍ത്തിയാകുന്ന ഇന്ന് സമരവേദിയില്‍ 100 തീപ്പന്തങ്ങള്‍ ഉയര്‍ത്തും. രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. അതേസമയം സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.സമരത്തിനു പിന്തുണ തേടി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകല്‍ സമരയാത്ര’ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി.സർക്കാർ ജയിക്കുമോ ? ആശമാർ ജയിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *