മരണം അടുത്ത് എത്തിയിട്ടും രക്ഷപ്പെടുമെന്നു കരുതിയ അഞ്ച് പേർ മരണക്കയത്തിലേക്ക്.

പുണെ: കെട്ടിപ്പുണർന്നു നിന്നിട്ടും കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ മരണക്കയത്തിലേക്ക് തെന്നിവീണ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. പുണെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ച് പേർ. രക്ഷിക്കും രക്ഷപ്പെടും എന്ന് ഉറച്ചു വിശ്വസിച്ച് എഴുപേർ കുട്ടികൾ ഉൾപ്പെടെ പ്രതീക്ഷയോടെ കാത്ത് നിന്നു. ഇപ്പുറത്ത് കുറച്ചധികം പേർ രക്ഷാ പ്രവർത്തനത്തിന് പല വിധ ശ്രമങ്ങൾ നടത്തിയെങ്കിലും അവ പരാജയപ്പെട്ടു. മുംബെയിൽ നിന്ന് പുണെയിൽ വിവാഹത്തിനായി എത്തിയ കുടുംബം മിനി ബസിലാണ് ലോണാവാലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഭൂഷി അണക്കെട്ട് കാണാൻ എത്തിയത്.

സ്നേഹത്തോടും വേദനയോടും ഇപ്പുറത്ത് നിന്ന് നിലവിളിക്കാനേ എല്ലാവർക്കും കഴിയുമായിരുന്നുള്ളു. ഒരു കൂട്ടമായി കൈകോർത്ത് നിന്നവരിൽ നിന്നും രണ്ടു പേർ ആദ്യം വീണു പോയി പിന്നെയും ഏറെ സമയം മറ്റുള്ളവർ നിന്നെങ്കിലും അവർക്കും പിടിച്ചു നിൽക്കാനായില്ല. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *