അമേരിക്കൻ കോടതിയുടെ നിലപാട് നാലിനെതിരെ എഴ് വോട്ടിനാണ് വിധി വന്നത്. കോടതി പറഞ്ഞത് ഒക്റ്റോബർ വരെ താങ്കൾക്ക് സുപ്രീം കോടതിക്ക് അപ്പീൽ നൽകാം. ലോക രാജ്യങ്ങളിൽ തീരുവാ പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡൻ്റിന് അധികാരമില്ല. ഭരണഘടനയ്ക്ക് വിരുദ്ധമാണ് താങ്കളുടെ നടപടി. യു എസ് കോൺഗ്രസ് ആണ് ഇത്തരം തീരുമാനം എടുക്കേണ്ടത്. അമേരിക്കൻ കോടതി നൽകിയ തീരുമാനം ട്രംപിൻ്റെ തലയ്ക്ക് അടി കൊടുത്തു കഴിഞ്ഞു.താങ്കൾ ഇപ്പോൾ എടുത്ത നിലപാട് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.അമേരിക്കയുമായി അടുത്ത് സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 30 വർഷമായി തുടരുന്ന ബന്ധത്തിന് വിള്ളൽ വീണിരിക്കുന്നു. ഇത് അമേരിക്കയ്ക്ക് വലിയ ഭീഷണി തന്നെയാകും. ഇന്ത്യ വിട്ടുപോകുന്നതിന്ന് അവിടുത്തെ ജനങ്ങൾക്ക് താൽപ്പര്യമില്ല. അമേരിക്കൻ പ്രസിഡൻ്റ് ഇത്തരം തീരുമാനങ്ങൾ എടുത്തെങ്കിലും നാലു പ്രാവശ്യം ഇന്ത്യയുടെ പ്രധാധമന്ത്രിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഈ സമയമാണ് നരേന്ദ്ര മോഡിയുടെ ജപ്പാൻ സന്ദർശനം. തുടർന്ന് ചൈന സന്ദർശനം ഒപ്പം റഷ്യൻ പ്രസിഡൻ്റ് പുടിനുമായുള്ള ചർച്ചയും വളരെ പ്രാധാന്യം അർഹിക്കുന്നു. ലോകത്തെ മുപ്പത് രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്. ആശ്രമം വിജയിക്കുക തന്നെ ചെയ്യും. അമേരിക്കയ്ക്ക് ഇതിലൂടെ വലിയ അടി ഉയരത്തിൽ കൊടുക്കാൻ ഇന്ത്യ തയ്യാറായി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അമേരിക്കയ്ക്ക് മനസ്സിലായി കഴിഞ്ഞു. ഇന്ത്യയുടെ കാർഷിക വിപണി അമേരിക്കയ്ക്ക് തുറന്നിടാൻ ഇന്ത്യ തയ്യാറാകില്ലെന്ന് ഇന്ത്യയ്ക്ക് പറയാൻ ധൈര്യം വന്നതിൽ നമുക്ക് അഭിമാനിക്കാം.അമേരിക്കൻ ജനതയും കോടതിയും ഇന്ത്യയ്ക്ക് അനുകൂലമായി. ട്രംപ് ഒറ്റപ്പെടുന്ന അവസ്ഥയിൽ എത്തും. ലോക പോലീസ് ചമഞ്ഞ് രാജ്യങ്ങളെ തൻ്റെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന നിലപാട് ഇനി നടക്കില്ല. അമേരിക്കയെ സഹിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ഇനി അമേരിക്കയ്ക്ക് ചെയ്യാൻ കഴിയുന്നത് ഇന്ത്യയ്ക്കുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ രൂപപ്പെടുത്തുക. നല്ല ഭരണാധികാരികളെ താഴെ ഇറക്കുക എന്ന തന്ത്രമാണ്. അത്തരം തന്ത്രങ്ങൾ പയറ്റാനാകും ഇനി അമേരിക്ക ശ്രമിക്കുക. പഴയ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് ട്രംപ് മനസ്സിലാക്കുക. അമേരിക്കയുടെ ഐറ്റി മേഖലയിൽ മുഴുവൻ ഇന്ത്യക്കാരുടെ ചില കരങ്ങൾ ഉണ്ടെന്ന കാര്യം കൂടി അമേരിക്കൻ പ്രസിഡൻ്റ് മനസ്സിലാക്കിയാൽ നന്ന്.
ട്രംപിന് അടി കൊടുത്ത് അമേരിക്കൻ കോടതി. എന്നാൽ ഈ തീരുമാനം അമേരിക്കയെ തകർക്കുമെന്ന് ട്രംപ്.
