വൈക്കം:സുമൂഹിക സേവനത്തിനുംസുരക്ഷയ്ക്കും സേവന സന്നദ്ധതയോടെ സർക്കാർ ജീവനക്കാരുടെസംഘടനയായ ജോയിന്റ് കൗൺസിൽ ഗാന്ധി ജയന്തി ദിനത്തിൽ സന്നദ്ധസേനയ്ക്ക് തുടക്കമിടുമ്പോൾ ഗാന്ധി വധത്തിന്റെ ആശയം
പിൻ പറ്റുന്ന സംഘടനയുടെ പേരിൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയാണ് മോദിഭരണകൂടം ഭരണ ഘടനയേയും രാജ്യത്തേയും അപമാനിച്ചത്.ജാതിവിവേചനത്തിന്റെ പേരിൽമഹാത്മാവിനെ ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തിയ ഇണ്ടം തുരുത്തി മന ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി മാറിയതിലൂടെമനുഷ്യൻ പക വീട്ടിയ കഥ വീണ്ടും ഓർമ്മിപ്പിക്കുന്നു.
അപരനോടുള്ള വിദ്വേഷംആയുധമേന്തിയുള്ള പരേഡ് നടത്തുമ്പോഴാണ്
മനുഷ്യരേയും പ്രകൃതിയേയും ചേർത്ത്നിർത്താൻ ജോയിന്റ് കൗൺസിൽ റെഡ് എന്ന സന്നദ്ധ സേനക്ക് തുടക്കമിടുന്നതെന്ന് റെഡിന്റെ പ്രഖ്യാപനവും ഉദ്ഘാടനവുംനിർവ്വഹിച്ചുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.സർക്കാർ സർവ്വീസിൽ
ആദ്യമായി ഒരു സർവ്വീസ് സംഘടന മുന്നോട്ട് വയ്ക്കുന്ന ദുരന്ത നിവാരണ പരിസ്ഥിതി സംരക്ഷണ സേനയ്ക്കാണ് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ
ജോയിന്റ് കൗൺസിൽ തുടക്കമിടുന്നത്.റെസ്ക്യു & എമർജൻസി ഡിവിഷൻ (RED) എന്ന പേരിൽ അറിയപ്പെടുന്ന പരിശീലനം സിദ്ധിച്ച പതിനാല് ജില്ലകളിൽ നിന്നായി 1148വൊളന്റിയർമാരുടെ പ്രഖ്യാപനം വൈക്കം ജെട്ടി മൈതാനിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.വൈക്കം വലിയ കവലയിൽ നിന്ന്ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച വൊളന്റിയർ മാർച്ച് വൈക്കം ബീച്ച് മൈതാനിയിൽ സമാപിച്ചു
വൊളന്റിയർ സേനയുടെ സല്യൂട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചു.
വൈക്കം ജെട്ടി മൈതാനിയിൽ നടന്ന പൊതു സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവ്വഹിച്ചു.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ സ്വാഗതം ആശംസിച്ചു. ബസ് യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച ബ്ളോക് പഞ്ചായത്തംഗം സുജാത മധുവിനെ ബിനോയ് വിശ്വം ആദരിച്ചു.വൊളന്റിയർ സേനയ്ക്കുള്ള ബാഡ്ജ് വിതരണം സി.കെ ആശ നിർവ്വഹിച്ചു.പരിസ്ഥിതി സംരക്ഷണ ദുരന്ത നിവാരണ സന്ദേശം സംസ്ഥാനദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് നൽകി.അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗംസി.കെ ശശിധരൻ,സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.കെസന്തോഷ്കുമാർ,സ്വാഗത സംഘം ചെയർമാൻഎം.ഡിബാബുരാജ്,സംസ്ഥാനസെക്രട്ടറിയേറ്റംഗം ഹരിദാസ്ഇറവങ്കര,ജോയിന്റ് കൗൺസിൽകോട്ടയം ജില്ലാ സെക്രട്ടറി പി.എൻജയപ്രകാശ്,ജില്ലാ പ്രസിഡന്റ് എ.ഡിഅജീഷ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ എസ്.പി സുമോദ് നന്ദിരേഖപ്പെടുത്തി.
അഭിവാദ്യമർപ്പിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽകോട്ടയം ജില്ലാ കമ്മിറ്റി.
.