കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ നബീല്‍ (20), വേങ്ങ, പുലിവിള വടക്കതില്‍, സലാഹുദ്ദീന്‍ (52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം നബീല്‍ സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നിടയില്‍ പോലീസ് പെട്രോളിങ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജൂണ്‍ മാസം കോട്ടയം സ്വദേശിയായ രെജു കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ഇയാള്‍ മോഷണം ചെയ്ത് സലാഹുദ്ദീന് കൈമാറിയതായി കുറ്റ സമ്മതം നടത്തി.
തുടര്‍ന്ന് പോലീസ് സംഘം നബീല്‍ മോഷണം ചെയ്ത വാഹനങ്ങള്‍ തുച്ഛമായ വിലക്ക് വാങ്ങി പൊളിച്ചു വില്‍പ്പന നടത്തി വന്ന ആക്രിക്കടക്കാരനായ സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ മാരായ ഷിജു, ജിഷ്ണു, ശരത്ചന്ദ്രന്‍, എസ്.സി.പി.ഒ അനിത, സിപിഒ നൗഫല്‍ ജാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.