തിരുവല്ല നഗരസഭയിലെ ഒൻപതു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. താഴ്‌വാരങ്ങൾ പാടുമ്പോൾ താമരവട്ടം ‘തളരുമ്പോൾ …….

തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു റീൽ ആയി വന്നു സാമൂഹമാധ്യമങ്ങളിൽ വൈറലുമായി. ഓഫീസ് സമയത്ത് ഓഫീസിനുള്ളിൽ റീൽസ് പകർത്തിയ നടപടി സർക്കാർ ജീവനക്കാരുടെ അച്ചടക്കലംഘനം തന്നെയാണ്. സംശയമില്ല. നഗരസഭ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി കഴിഞ്ഞു. എന്തു മറുപടി കൊടുത്താലും അച്ചടക്കലംഘനം തന്നെയാണ്. മൂന്നു ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയാലും പണി ഉറപ്പാണ്. ഒരു സസ്പെൻഷൻ ഉണ്ടാകും. എന്നാൽ മാറിയ കാലത് ഇത്തരം സന്തോഷങ്ങൾ സിവിൽ സർവീസിന് നല്ലതല്ലേ എന്ന് ചോദിക്കുന്ന ജീവനക്കാർ ധാരളമുണ്ട്.ജീവനക്കാർ ഫയർ കൈമാറി പാട്ടിൻ്റെ വരികൾക്ക് അനുസരിച്ച് ഓഫീസിൻ്റെ ഓരോ ഭാഗത്തേയും ജീവനക്കാർ താളം പിടിച്ച് ചുണ്ടനക്കിയാണ് രംഗം പകർത്തിയത്. ഈ സമയം ആഫീസിൽ തിരക്കുണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ലോകം മുഴുവൻ മലയാളികൾ ഈ റീൽസ് കണ്ടു കഴിഞ്ഞു. സീരിയലിലും സിനിമയിലുമൊക്കെ ഇവർക്ക് അവസരങ്ങൾ കിട്ടും. സർക്കാർ കനിഞ്ഞാലെ സർവീസിൽ ഇരിപ്പുറയ്ക്കു. കലാ സാംസ്കാരിക പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ കൈയ്യിലാണ് താക്കോൽ ….. തുറക്കണമോ….. താക്കോൻ ഇട്ട് പൂട്ടണമോ…..?

Leave a Reply

Your email address will not be published. Required fields are marked *