എൻ സി സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് തേവള്ളിയിൽ നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. എക്സ് സർവീസ് ലീഗ്

കൊല്ലം : കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കൊല്ലത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.വിമുക്തഭടന്മാരുടെ പുനരധിവാസ0, കുടുംബാംഗങ്ങളും കഴിഞ്ഞ അറുപത് വർഷമായി ആശ്രയിക്കുന്ന എൻസിസി കാൻ്റിൻ്റെ പ്രവർത്തനത്തേയും ലക്ഷകണക്കിന് വരുന്ന കേഡറ്റുകളുടേയും 200 ഓളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബറ്റാലിയനുകളേയും നേരിട്ട് ബാധിക്കുന്ന കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ സ്ഥാനമാറ്റ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഭാരവാഹികൾ പറഞ്ഞു.

സർക്കാരിൻ്റെ നടപടിക്ക് എതിരെ നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തു. തുടർന്ന് പ്രതിഷേധ സമരവും നടത്തി. നേതാക്കളായ സതീഷ് ചന്ദ്രൻ പി, സദൻ എൻ,ജീ രാധാകൃഷ്ണൻ, എൻ ജനാർദ്ദനൻ പിള്ള എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *