കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും 6, 7 തീയതികളില്‍ ഗതാഗത നിയന്ത്രണം .

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം  പോലീസ് അറിയിച്ചു. ആറാം തീയതി നഗരത്തിലെത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത് വരെ വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണം .കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ചിന്നക്കട, താലൂക്ക് ഹൈസ്ക്കൂള്‍ ജംഗ്ഷന്‍, കടവൂര്‍ റോഡുകള്‍ സന്ദര്‍ശന വേളയില്‍ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ അനുബന്ധ റോഡുകള്‍ ഉപയോഗിക്കേണ്ടതാണ്. ചവറ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുളള ഹെവി വെഹിക്കിള്‍സ് ബൈപ്പാസ് റോഡ് വഴി സഞ്ചാരം നടത്തേണ്ടതാണ്ണ് .  ചവറയില്‍ നിന്നും കൊട്ടിയത്തേക്കും തിരിച്ചുമുളള ലെറ്റ് വെഹിക്കിള്‍സ് കളക്ട്രേറ്റ് ഭാഗത്ത് നിന്നും തിരിഞ്ഞ് വാടി, കൊല്ലം ബീച്ച്, ഏ.ആര്‍ ക്യാമ്പിന് സമീപമുളള റെയില്‍വേ ഓവര്‍ബ്രിഡ്ജ് വഴിയും തിരിച്ചും സഞ്ചരിക്കേണ്ടതാണ്. ദേശീയ ജലപാതയിലും ജലയാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലെ ഈ ഭാഗങ്ങളിലെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മത്സ്യതൊഴിലാളികളും പൊതുജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *