ഉദയാ ലൈബ്രറി പൂർവ്വകാലപ്രവർത്തകരുടെ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി.

ഉദയാ ലൈബ്രറി പൂർവ്വകാലപ്രവർത്തകരുടെ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി.


============

മൈനാഗപ്പള്ളി: ഉദയാ ലൈബ്രറി ഉദയാ ആർട്സ് & സ്പോർട്സ്ക്ലബ്ബിന്റെ പൂർവ്വകാലപ്രവർത്തകരുടെ സംഗമവും, ഹിന്ദിയിലും മലയാളത്തിലുമായിഏഴ്പുസ്തകങ്ങളുടെ രചയിതാവും മൈനാഗപ്പള്ളിയുടെ എഴുത്തുകാരനും, അദ്ധ്യാപകനും ദീർഘകാലം ഉദയാ ആർട്സ് & സ്പോർട്സ് ക്ലഞ്ചിന്റെ ഉപദേശക സമിതി ചെയർ മാനുമായിരുന്ന മന്മഥൻ നായർ മൈനാഗപ്പളളിയെയും, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയതും എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പ് ജേതാക്കളുമായ ബാലവേദി പ്രതിഭകളെയും ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ, പ്രശസ്തനിരൂപകനും എഴുത്തുകാരൻ മായ എം.കെ.സാനു, കോവൂർ ബി.എച്ച്.എസ്സിൽ അകാലത്തിൽ പൊലിഞ്ഞ മിഥുൻ, കലാഭവൻ നവാസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറെല്ലട ഗ്രാമ പഞ്ചായത്തു പ്രസിഡന്റും ശാസ്താം കോട്ട ദേവസ്വം ബോർഡു കോളേജ് മുൻ പ്രിൻസിപ്പലും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ ഡോ.സി.ഉണ്ണികൃഷ്ണൻ സി.കെ.മന്മഥൻ നായരെ ആദരിച്ചു. വിദ്യാർത്ഥി പ്രതിഭകൾക്കുള്ള പുരസ്കാരം പ്രൊഫ.എസ്. അജയൻ വിതരണം ചെയ്തു. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, യുവതകോ-ഓർഡിനേറ്റർ രജി കൃഷ്ണൻ, ബാലവേദി പ്രസിഡന്റ് അറഫ ഷിഹാബ്, ആദ്യകാല ആർട്സ& സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് കുരുമ്പോ ലിൽ ബാബു ക്കുട്ടൻ പിള്ള, സെക്രട്ടറി തണ്ടളത്ത് രാജേന്ദ്രൻ പിള്ള, ഡോ. മാരുതി സോമരാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സി.കെ.മന്മഥൻ നായർ മറുപടി പ്രസംഗം നടത്തി. ലൈബറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതവും ജോ.സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.