അമേരിക്കയിൽ വെച്ച് തന്റെ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ 26കാരനായ ഇന്ത്യക്കാരനായി അറസ്റ്റ് വാറണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന അർജുൻ ശർമ്മയ്ക്കെതിരെ ഹൊവാർഡ് കൗണ്ടി പോലീസാണ് വാറണ്ട് പുറപ്പെടുവിച്ചത്. കാമുകിയെ കാണാതായെന്ന പരാതി നൽകിയ ദിവസമാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്.
പോലീസ് പറഞ്ഞത് പ്രകാരം, ജനുവരി 2 ന് ശർമ്മ തന്റെ കാമുകി എല്ലിക്കോട്ട് സിറ്റിയിൽ നിന്നുള്ള 27 കാരിയായ നികിത ഗോഡിഷാലയെ പുതുവത്സര തലേന്ന് മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. കൊളംബിയയിലെ ട്വിൻ റിവേഴ്‌സ് റോഡിലുള്ള തന്റെ ഫ്ലാറ്റിൽ വെച്ചാണ് അവസാനമായി കാമുകിയെ കണ്ടതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വേഗത്തിൽ നടപടി സ്വീകരിച്ച് കേസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിനിടെ, യുവതിയെ കാണാതായെന്ന പരാതി പോലീസിൽ സമർപ്പിച്ച അതേ ദിവസം തന്നെ ശർമ്മ ഇന്ത്യയിലേക്ക് കടന്നതായി കണ്ടെത്തി.
