ന്യൂസ്12 ഇന്ത്യ മലയാളം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷവും ഈ ഓൺലൈൻ ചാനൽ വായനക്കാരുടെ കൈകളിൽ എത്തിക്കുന്നതിനും നല്ല വാർത്തകൾ നൽകുന്നതിനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വർത്തമാനകാലത്ത് മാധ്യമ ധർമ്മം താൽപ്പര്യങ്ങളുടെപുറകെ പോകുന്നതും. തെറ്റിനെ ശരിയായി പ്രചരിപ്പിക്കുന്നതിനും ശരിയെ തെറ്റായി പ്രചരിപ്പിക്കുന്നതിനും പല ശ്രമങ്ങൾ നടക്കുകയാണ്. സ്വന്തം അജണ്ടകൾ ജനങ്ങളുടെ ഇടയിലേക്ക് പടർത്തി ഇതാണ് പൊതു സമൂഹം ചർച്ച ചെയ്യേണ്ടത് എന്ന് ഉറക്കെ പറയുന്നവരുടെ ഇടയിൽ പറയാനുള്ള സത്യം ഞങ്ങൾ പറയാൻ ശ്രമിക്കും. പ്രിൻ്റ് മാധ്യമങ്ങളെ ജനം കൈയൊഴിയുന്ന ഈ കാലത്ത് ഓൺലൈൻ മാധ്യമങ്ങൾക്ക് കൂടുതൽ അവസരങ്ങൾ വന്നു ചേരുകയാണ്. സത്യമായ വാർത്ത ജനങ്ങളിൽ പ്രചരിപ്പിക്കുന്നത് ആകട്ടെ മാധ്യമ ധർമ്മം.
വീണ്ടും വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.
ജി. ശങ്കർ
എഡിറ്റർ.
സത്യസന്ധമായ വാര്‍ത്തകള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്ന ന്യൂസ് 12 മലയാളം ചാനലിന് അഭിനന്ദനങ്ങള്‍. ഞാന്‍ സഃഥിരമായി ശ്രദ്ധിക്കുന്നു.
പാറക്കുഴിയില്‍ സുബ്രഹ്മണ്യന്‍,
കുളക്കാട് , പാലക്കാട് .
മൊബൈല്‍ – 9446895928.