മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?

കൊച്ചി: മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് അന്വേഷണം ഉണ്ടാകുമോ?മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. വിഷയത്തിൽ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ​ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. പൊതുപ്രവർത്തകൻ ആയിരുന്ന അന്തരിച്ച ​ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ.വീണാ വിജയന്‍റെ സ്ഥാപനത്തിനു കരിമണൽ കമ്പനിയായ സിഎംആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇതു വരുമെന്നുമാണ് ഹർജിയിലെ വാദം.

Leave a Reply

Your email address will not be published. Required fields are marked *