തൊഴിൽ മേഖലയിലെ മാറ്റം പുരോഗമനപരമല്ല അഡ്വ .കെ.പ്രകാശ് ബാബു.

കൊട്ടാരക്കര : രാജ്യത്ത് തൊഴിൽ മേഖലയിൽ വന്ന മാറ്റം ചൂഷണത്തെ വർദ്ധിപ്പിയ്ക്കുന്ന നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും കൂടുതൽ ലാഭം നേടുക എന്ന ഏക ലക്ഷ്യമാണ് ഇതിൻ്റെ അടിസ്ഥാനമെന്നും സ്വകാര്യ മൂലധനം നിശ്ചയിക്കുന്ന അജണ്ടകൾ മാത്രം നടപ്പിലാക്കുന്ന സർക്കാരുകൾ നിലനില്ക്കുമ്പോൾ ഇതിനെ തടയാൻ കഴിയില്ല എന്നും വർക്കേഴ്സ് കോർഡിനേഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ തൊഴിൽ സമൂഹം – കഴിഞ്ഞ അമ്പത് വർഷം ഈ വിഷയത്തിൽ   പ്രഭാഷണം നടത്തികൊണ്ട് സി.പി.ഐ ദേശീയ എക്സി. അംഗം അഡ്വ.കെ.പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്ത് ഫാസിസത്തിൻ്റെ ശക്തി കുറയുന്നു എന്ന സമീപകാല ധാരണ തെറ്റാണെന്നും തൊഴിലാളികൾ ഉൾപ്പെടെ പൊതു സമൂഹം ശക്തമായ പ്രതിരോധം തീർക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യം പഴയ നിലയിലേക്ക് പോകുo. കോൺഗ്രസ്സും ബി.ജെ.പിയും തൊഴിൽ മേഖലയിലെ വലതു പക്ഷ നയങ്ങൾ നടപ്പിലാക്കുന്നതിൽ കഴിഞ്ഞ അമ്പതു വർഷങ്ങളായി ഒരേ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ചെയർമാൻ ജയശ്ചന്ദ്രൻ കല്ലിംഗൽ അധ്യക്ഷത വഹിച്ചു. എ ഐ ടി യുസി സംസ്ഥാന ജന: സെക്റട്ടറി കെ.പി.രാജേന്ദ്രൻ,  എം.ജി.രാഹുൽ.കെ.മല്ലിക, എലിസബത്ത് അസ്സീസി , എഐബിഎ അഖിലേന്ത്യ ജോ:സെക്ടറി കെ.എസ് കൃഷ്ണ, സംസ്ഥാന ജനറൽ സെക്രട്ടറി രാം പ്രകാശ്, കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ഹരികുമാർ . ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡണ്ട് ഷിറാസ് , ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ. അനന്തകൃഷ്ണൻ, വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എം.എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *