കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും AITUC യുടെയും നേതാവും ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായിരുന്ന പി.എസ് ശ്രീനിവാസൻ അനുസ്മരണവും പ്രതിഭാ സംഗമവുംനടന്നു.യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കെ.പി രാജേന്ദ്രന്റെ അധ്യക്ഷതയിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു..ട്രാൻ. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ സ്വാഗതം ആശംസിച്ചു.CPI ജില്ലാ സെക്രട്ടറിമാങ്കോട് രാധാകൃഷ്ണൻ, AlTUC സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ്, ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്
പള്ളിച്ചൽ വിജയൻതുടങ്ങിയ
നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി..
SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പി. എസ്. എന്റോവ്മെന്റും ക്യാഷ് അവാർഡ് വിതരണവും മന്ത്രി അനിൽ നിർവഹിച്ചു.