അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.

എറണാകുളം : അഴിമതിരഹിത സിവിൽ സർവീസ് സ്വപ്നം കണ്ട അഴിമതി ഇല്ലാത്ത ആ ശബ്ദം നിലച്ചു.നഗരകാര്യ വകുപ്പിൽ ജോയിൻറ് ഡയറക്ടറായിരുന്ന സബീന പോൾ (66 ) അന്തരിച്ചു. സംസ്കാരം ചൊവ്വ (9 July) പകൽ മൂന്നു മണിക്ക് എറണാകുളം സെമിത്തേരിമുക്കിലുള്ള സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ. പൊതുദർശനം പ്രോവിഡൻസ് റോഡിലെ വസതിയിൽ. മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അഡ്വ. കെ എ അഷറഫ്. മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്‌. മുൻ എംപി സെബാസ്റ്റ്യൻ പോൾ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി ജോർജ്, ഇലക്ട പോൾ തോട്ടത്തിൽ, തോമസ് പോൾ, ആർട്ടിസ്‌റ്റ് ജോസ്, ഗ്ലോറിയ ബാബു, അഡ്വ. സുബൽ പോൾ. നിരവധി നഗരസഭകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *