മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കേരളം രക്ഷപ്പെടുക ഇനി ഈ തുറമുഖം കൊണ്ടാകും.

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. കപ്പലിനെ സ്വീകരിക്കാൻ തുറമുഖ പൈലറ്റിന്റെ ടഗ് പുറപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ ഇവർ കപ്പലിനെ സ്വീകരിക്കും.പുലർച്ചെ കപ്പൽ ഇന്ത്യൻ പുറംകടലിൽ എത്തിയിരുന്നു. 9 മണിയോടെ കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കും. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക.കൊൽക്കത്ത, മുംബൈ തുറമുഖത്തേക്കുള്ള കണ്ടെയ്നറാണ് ഇറക്കുന്നത്. ഇത് അങ്ങോട്ടുകൊണ്ടുപോകാനുള്ള വാണിജ്യക്കപ്പലുകളും അടുത്തദിവസം വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ചത്തെ സ്വീകരണത്തിനുശേഷം മൂന്നുമാസത്തെ ട്രയൽ റണ്ണാണ്‌. ഇതിനിടയിൽ നിരവധി കപ്പലുകൾ തുറമുഖത്തെത്തി തിരിച്ചുപോകും.വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോയിലേക്കു പുറപ്പെടുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വികസനമുന്നേറ്റമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. അത് കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായകമാകും. അന്താരാഷ്‌ട്ര ചരക്ക്‌ നീക്കത്തിൽ മാത്രമല്ല, വ്യവസായം, ടൂറിസം രംഗത്തും കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം വഴിവയ്‌ക്കും.കേരളം രക്ഷപ്പെടുക ഇനി ഈ തുറമുഖം കൊണ്ടാകും. അനാവശ്യ സമരങ്ങൾ ഒഴിവാക്കാനാകണം. ലോകാരജ്യങ്ങൾക്ക് തോന്നണം. ഇവിടെ സുരക്ഷിതമെന്ന്………

Leave a Reply

Your email address will not be published. Required fields are marked *