അജിത്‌ സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയിൽ.

അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി,
രേവതി സുദേവ്,
ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിന്റെ ചിത്രീകരണം കളമശ്ശേരിയിൽ ആരംഭിച്ചു.
പച്ചക്കുതിര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ എം ഇസ്മയിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും, ഇൻഡ്യാ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു.
യുഫോറിയ എ എസ് ബാൻഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-
ഗൗതം കൃഷ്ണ, സ്ക്രിപ്റ്റ് അസോസിയേറ്റ്-ശ്രുതി സുരേഷ്,ചമയം വസ്ത്രലങ്കാരം- സുധീഷ് നാരായണൻ
അസോസിയേറ്റ് ഡയറക്ടർ-ബാലാജി പുഷ്പ,ഡിസൈൻസ്- രാജീവ്‌ ലോബ്സ്റ്റർ മീഡിയ,പോസ്റ്റ്‌ പ്രൊഡക്ഷൻ-മീഡിയ ലോഞ്ച് കൊച്ചി,
യൂണിറ്റ്-നിയാസ് സി എ കെ, ഓൺലൈൻ പാർട്ണർ-സലിം പി ചാക്കോ,സിനിമ പ്രേക്ഷക കൂട്ടായ്മ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *