കോട്ടയ്ക്കൽ : പൊതുജനാരോഗ്യ നിയമം 2023 നവംബറിൽ പ്രാബല്യത്തിൽ വന്നെങ്കിലും, കേരള സ്‌റ്റേറ്റ് ഹെൽത്ത് റിസോഴ്സസ് സെന്ററിനു കീഴിൽ പ്രവർത്തിക്കു ന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കു മതിയായ പരിശീലനം നൽകാനായില്ലെന്നു പരാതി. മറ്റു വകുപ്പുകളിൽ നിയമം നടപ്പിലാക്കുന്നതിനു മാസങ്ങൾ നീളുന്ന പരിശീലനം നൽകുമ്പോഴാണ് ഈ സ്ഥിതി. കോടതി നടപടികളെ സംബന്ധിച്ച്, നിയമവിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പരിശീലനം ഉടൻ ആരംഭിക്കണമെന്നു ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ജോയ്, ജനറൽ സെക്രട്ടറി എം.എം.സക്കീർ എന്നിവർ ആവശ്യപ്പെട്ടു.
ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകണം ; ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ
