വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ.

തിരുവനന്തപുരം:വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നിർമ്മിച്ച ഹ്രസ്വചിത്രമായ പാറുവിൻ്റെ പ്രദർശനോദ്ഘടനം നടന്നു.പ്രദർശന ഉദ്ഘാടനം പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി നിർവഹിച്ചു. ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത് . ഭാവലയ സ്ഥാപകനും ചെയർമാനും, വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ ചെയര്മാനുമായ ഡോ. ജെ രത്‌നകുമാർ മുഖ്യ പ്രഭാഷണം നടത്തി.
പ്രദർശന ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ചെയർമാൻ പ്രശസ്ത കവി മുരുകൻ കാട്ടാക്കട, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, എക്സൈസ് ജോയിൻ്റ് കമ്മീഷണർ ഷിബു. വി, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം, വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഹരീഷ് നായർ, WMF കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡണ്ട് റഫീഖ് മരക്കാർ, പാറു എന്ന ഹൃസ്വ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഒമാനിലെ ജേർണലിസ്റ്റ് കബീർ യൂസഫ്, വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡൻറ് മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.
ലഹരി ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് മുപ്പത്തിയേഴ് മിനിറ്റ് ദൈർഘ്യമുള്ള പാറു എന്ന ഹൃസ്വ ചിത്രം വിവരിക്കുന്നത്.
ഒമാനിലേ അനിതാ രാജനും സോമ സുന്ദരവും മുഖ്യ വേഷത്തിൽ എത്തുന്നു. . വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നൂറ്റി അറുപത്തിയാറ് രാജ്യങ്ങളിലായി നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറു അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *