തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ, അതെ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉണ്ട് ഉത്തർപ്രദേശിലെ വികാസ് ദുബായ് എന്ന 26 കാരനാണ് എല്ലാ ശനിയാഴ്ചകളിലും പാമ്പുകടിയേൽക്കുന്നത് .40 ദിവസത്തിനിടെ ഏഴ് തവണയാണ് ഇയാൾക്ക് കടിയേറ്റത് പാമ്പുകടിയേൽക്കുന്നതിൻ്റെ ചികിത്സയ്ക്കായി താൻ ധാരാളം പണം ചെലവഴിച്ചുവെന്നും തനിക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട യുവാവ് കരഞ്ഞുകൊണ്ട് ഇവിടെയെത്തി.
സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാനും ഇവിടെ ആൻ്റി സ്നേക് വെനം സൗജന്യമായി ലഭിക്കുമെന്നും മെഡിക്കൽ ഓഫീസർ രാജീവ് പറഞ്ഞു .എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്നു എന്ന് യുവാവ് പറയുന്നതിൽ ദുരുഹതയുണ്ടെന്നും, പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചതായുംമെഡിക്കൽ ഓഫീസർ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പ് തന്നെയാണോ ഇയാളെ കടിച്ചു എന്ന് പരിശോധന ഉറപ്പാക്കേണ്ടതുണ്ട്. യുവാവിനെ ചികിത്സിച്ച ഡോക്ടറോടും ഇതു സംബന്ധിച്ച വിവരങ്ങൾ തേടണം. എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്നതും ഒരേ ആശുപത്രിയിൽ ചികിത്സ തേടുന്നതും ദുരൂഹമാണ്. ഒറ്റ ദിവസം കൊണ്ടാണ് അയാൾക്ക് ഭേദമാകുന്നത്. ഇത് വളരെ വിചിത്രമാണ് രാജീവ് പറഞ്ഞു. മെഡിക്കൽ സംഘത്തിൻറെ അന്വേഷണത്തിനുശേഷം യഥാർത്ഥ കാരണം പുറത്തുവിടുമെന്നും അദ്ദേഹംഅറിയിച്ചു.