“കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ”

ശൂരനാട്:കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ. മാവേലിക്കര പോലീസ് ആണ് പക്കി സുബൈറിനെ പിടികൂടിയത്. പിടികൂടിയത് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്. അടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്നതാണ് രീതി.

ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ടു മാസങ്ങൾക്കു മുൻപ്. ആലപ്പുഴ കൊല്ലം ജില്ലകളിൽ മോഷണ പരമ്പരകൾ നടത്തി പോലീസിനെ വട്ടം കറക്കുകയായിരുന്നു. അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും കാരാളിമുക്കിലും പക്കി സുബൈർ അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാരാളിമുക്കിലും കരുനാഗപ്പള്ളിയിലും മോഷണ പരമ്പരയാണ് നടത്തിയത്. വയനാട് സ്വദേശിയായ ഇയാള്‍ വിവാഹിതനായി ശൂരനാട് തെക്കേമുറിയില്‍ ആണ് ഇടയ്ക്ക് താമസം . അടുത്തിടെയാണ് ജയിലില്‍ നിന്നും വന്നത്. കാരാളിമുക്കിലെ മോഷണത്തിന് ശേഷം ട്രയിന്‍ കയറി പോയതായാണ് വിവരം ലഭിച്ചത്. പിടിയിലാകുമ്പോഴും അടിവസ്ത്രം മാത്രമായിരുന്നു ധരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *