ജീവിക്കാൻ എന്തു ജോലിയുമാകാം എന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച് മുന്നോട്ടു നടന്നവൻ ജോയി.
ഇപ്പോൾ അവനെ ലോകമറിയുന്ന ജോയിയായി മാറി.
ഇപ്പോൾ അവനെ ഒരു നോക്കു കാണാൻ എത്ര തിരക്കാണിവിടം.
ഒരു ബീഡിയും വലിച്ച് ആളില്ലാ തിണ്ണകളിൽ ഇരുന്നപ്പോഴൊന്നും അവനെ ആരും കണ്ടിരുന്നില്ല.
കണ്ടിട്ടുണ്ടാവും. ചിലരൊക്കെ അവർ അയാളെ അറിയാതെ നോക്കാതെ നടന്നു പോയിട്ടുണ്ടാവും.
ജോയിയെ ഇപ്പോൾ എല്ലാവർക്കും വേദനയുടെ കാഠിന്യം കൊണ്ട് തന്നെ അറിഞ്ഞിട്ടുണ്ടാവും.
ശ്വാസം കിട്ടാതെ ആരും ഇറങ്ങാൻ മടിക്കുന്ന ഒരിടത്ത് ആരുമറിയാതെ തന്നെ അയാൾ യാത്രയായിയെന്നതും.
നിനക്ക് വിട പറയുവാനാരുണ്ടിവിടെ.
നിന്നെ ചേർത്തു നിർത്തേണ്ടതില്ലല്ലോ.
നിന്നോടുള്ള പ്രണയം ഒരാൾക്കെങ്കിലുമുണ്ടാകും.
ആ പ്രണയം തകർന്നു പോകില്ല.
അത് നിന്നിലും മറ്റൊന്നിനേക്കാളും വിലയുള്ളതാകും.