ലിറ്റിൽ മിസ്റ്റർ യൂണിവേർഴ്സ് 2025 വിജയിയായി തിരുവനന്തപുരത്തുകാരൻ അലൻ ഹരിദാസ്

ദുബായിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ്‌ 3 വരെ 5 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 13 ഓളം രാജ്യങ്ങളിലെ 4 മുതൽ 17 വയസുവരെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ആണ് അലൻ ഈ വിജയം കരസ്ഥമാക്കിയത്.

ഇത് കൂടാതെ മികച്ച നാഷണൽ കോസ്റ്റ്യൂം, ബെസ്റ്റ് പെർഫോർമർ ഓഫ് ദ ഇയർ എന്നീ ബഹുമതികളും അലൻ കരസ്ഥമാക്കി.

റഷ്യ, കസാക്കിസ്ഥാൻ, ന്യൂ സീലാൻഡ്, മാങ്കോളീയ തുടങ്ങി 13 ഓളം രാജ്യങ്ങളിൽ നിന്ന് വന്ന കുട്ടികളുമായി മികച്ച മത്സരം കാഴ്ച്ചവച്ചാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ച് അലൻ ഈ വിജയം നേടിയത്.

Dr A P J Abdul Kalam Sir ആണ് അലന്റെ റോൾ മോഡൽ.

ഹരിദാസിൻ്റേയും മിനിമോളുടേയും മകൻ ആണ് 9 വയസുകാരനായ അലൻ.

ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ അതുൽസ് അക്കാദമി ഫോർ മോഡലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലൻ പരിശീലനം സിദ്ധിക്കുന്നത്.

2005 ൽ ജോർജിയയിൽ ആരംഭിച്ച ലിറ്റിൽ മിസ്റ്റർ ആൻഡ് മിസ്സ്‌ ഇന്റർനാഷണൽ കോമ്പറ്റിഷൻ അതിന്റെ 20ാം വാർഷികത്തിന്റെ ഭാഗമായി ദുബായിൽ വച്ചു നടത്തിയ ലിറ്റിൽ മിസ്റ്റർ ആൻഡ് മിസ്സ്‌ ഇന്റർനാഷണൽ, ലോകത്തിലെ തന്നെ പ്രശസ്തമായ കുട്ടികളുടെ മത്സരം കൂടിയാണ്.

ജോർജിയയിൽ നിന്നുള്ള മായ തവസ്ടെയുടെ നേതൃത്വത്തിലുള്ള, യൂണിവേഴ്സൽ ഇന്റർനാഷണൽ പ്രൊഡക്ഷൻ ആയിരുന്നു ഇതിന്റെ സംഘാടകർ.
(Instagram : @alan.thestar)

Leave a Reply

Your email address will not be published. Required fields are marked *