ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെക്കൻ
മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിനു സമീപം തപസ്യ വീട്ടിൽ സജിത്ത്കുമാറിനെയാണ് (44)
ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഭരണിക്കാവ് ജംഗ്ഷന് സമീപം വച്ച് കുട്ടിയെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.