അനിത മേരിയ്ക്ക് ഡോക്ടറേറ്റ്.

അഞ്ചാലുംമൂട്:നാഷണൽ തായ്‌വാൻ ഓഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും മറൈൻ ബയോളജിയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.അനിത മേരി ഡേവിഡ്സനെ എൻ കെ പ്രേമചന്ദ്രൻ എം.പി ആദരിച്ചു.
കുരീപ്പുഴ പണ്ടകശാല വീട്ടിൽ റിട്ട.ഫോറസ്റ്റ് ഓഫീസർ ഡേവിഡ്സൺ സേവ്യാറിൻ്റെയും മോളിമേരിയുടെയും ഏക മകളാണ് അനിത. ദുബൈയിൽ സേഫ്റ്റി ഓഫീസറായ ബേയ്സിൽ ബെൻസനാണ് ഭർത്താവ്.

വടക്ക് കിഴക്കൻ തായ്‌വാനിൽ സ്ഥിതി ചെയ്യുന്ന കുയിഷാൻ ദ്വീപിന് ചുറ്റുമുള്ള ആഴം കുറഞ്ഞ ഹൈഡ്രോ തെർമൽ വെൻ്റുകളിൽ കാണപ്പെടുന്ന സുപ്ലാങ്ഗണുകളെ കുറിച്ചായിരുന്നു അനിതയുടെ ഗവേഷണം.